Advertisment

ലയൺസ്‌ ക്ലബ് റിയാദ് പതിന്നാലാം വാര്‍ഷികം ആഘോഷിച്ചു .

author-image
admin
New Update

റിയാദ് : ലയൺസ്‌ ക്ലബ് റിയാദിന്റെ 14 മത് വാർഷിക പൊതു യോഗം റിയാദിലെ അൽമാസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ്‌ ലയൺ ജോൺ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു സംസാരിച്ചു.

Advertisment

publive-image

സെക്രട്ടറി ലയൺ ആര്യൻ ഗണേശൻ ക്ലബ്ബിന്റെ വാർഷിക റിപ്പോർട്ടും, ട്രഷറർ പ്രസാദ് കുമാർ നമ്പ്രത്ത് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ലയൺ ബിജു ജോസിനെ പുതിയ സെക്രട്ടറി ആയും, ലയൺ ഡോക്ടർ ജോൺസൺ അലക്സിനെ ജോയിന്റ് സെക്രട്ടറി ആയും തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ പഴയ നിലയിൽ തുടരുന്നതായിരിക്കും.

സഞ്ജന പ്രസാദ്, ഗിരിദാസ് ഭാസ്കരൻ, മാലിനി ജയകൃഷ്ണൻ, അൻവിത സുനിൽ കുമാർ, അതിവ് സുനിൽ കുമാർ, നിരഞ്ജന ബിജു, അലക്സ് ജോൺസൺ, ജോസഫ് ജോൺസൺ, ജോർജ് ജോൺ സൺ, നിധി ജയകൃഷ്ണൻ, ആൻ മോൾ ബിജു, ഗായത്രി രാജേഷ്, സുനിൽ കുമാർ, ബിജു മുല്ലശ്ശേരി, ഡോക്ടർ സൗമ്യ ജോൺസൻ, പത്മിനി യു നായർ, പ്രസാദ് കുമാർ നമ്പ്രത്ത് തുടങ്ങിയവർ ഹൃദ്യ മായ കലാപരിപാടികൾ അവതരിപ്പിച്ചു.

Advertisment