Advertisment

അഞ്ചാം തവണയും ഗോള്‍ഡന്‍ ഷൂ പുരസ്കാരം നേടി മെസ്സി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ബാഴ്സലോണ താരം മെസ്സിക്ക് കഴിഞ്ഞ സീസണിലെ ഗോള്‍ഡന്‍ ഷൂ പുരസ്കാരം ലഭിച്ചു. ഇന്ന് നടന്ന ചടങ്ങിലാണ് ഗോള്‍ഡന്‍ ഷൂ മെസ്സിക്ക് സമ്മാനിച്ചത്. കഴിഞ്ഞ സീസണില്‍ യൂറോപ്പില്‍ ലീഗ് ഫുട്ബോളുകളില്‍ ഏറ്റവും കൂടുതള്‍ ഗോളുകള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ഷൂ ആണ് മെസ്സി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 34 ഗോളുകള്‍ ബാഴ്സക്കായി മെസ്സി നേടിയിരുന്നു.

ഇത് അഞ്ചാം തവണയാണ് മെസ്സി ഗോള്‍ഡന്‍ ഷൂ നേടുന്നത്. ഒരു താരവും ഇത്രയധികം തവണ ഗോള്‍ഡന്‍ ഷൂ നേടിയിട്ടില്ല. 2009/10, 2011/12, 2012/13, 2016/17, സീസണുകളിലാണ് മെസ്സി ഇതിനു മുമ്പ് ഈ പുരസ്കാരം നേടിയത്. ഇത് തുടര്‍ച്ചയായ മൂന്നാം സീസണിലാണ് ബാഴ്സയിലേക്ക് തന്നെ ഈ അവാര്‍ഡ് എത്തുന്നത്. 2015/16 സീസണില്‍ സുവാരസിനായിരുന്നു ഈ അവാര്‍ഡ്.

2009/10 - 34 goals

2011/12 - 50 goals

2012/13 - 46 goals

2016/17 - 37 goals

2017/18 - 34 goals

 

Advertisment