Advertisment

മ​ദ്യം വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കാ​നു​ള്ള തീരുമാനം ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെന്ന് കേന്ദ്രം

New Update

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന സ​ര്‍​ക്കാ​രിന്‍റെ മ​ദ്യം വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ കേ​ന്ദ്രം രംഗത്ത്. ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത​യ​ച്ചു.

Advertisment

publive-image

കേ​ര​ള​ത്തെ കൂ​ടാ​തെ മേ​ഘാ​ല​യ​വും മ​ദ്യം വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു കൊ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്രം ക​ത്ത​യ​ച്ച​ത്.

മ​ദ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ആ​ളു​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ദ്യം വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു കൊ​ടു​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. മ​ദ്യം വീ​ട്ടി​ലെ​ത്തി​ക്കാ​നോ വി​ത​ര​ണം ചെ​യ്യാ​നോ ഉ​ള്ള ഇ​ള​വ് ഈ ​മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ല്ല. ഇ​ത് അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​ന്ദ്രം ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.

liquer kerala decession
Advertisment