Advertisment

മദ്യവില്പനശാല കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം കടത്തിക്കൊണ്ടു പോയി

author-image
സത്യം ഡെസ്ക്
New Update

മംഗളൂരു: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനിടെ മംഗളൂരുവിൽ മദ്യവിൽപനശാല കുത്തിത്തുറന്ന് മോഷ്ടാക്കൾ ഒരു ലക്ഷം രൂപയുടെ മദ്യം കടത്തിക്കൊണ്ടു പോയി. മംളൂരു ഉള്ളാൽ എന്ന സ്ഥലത്തെ 'മൈസൂർ സെയിൽസ് ഇന്റർനാഷണൽ വൈൻ ഷേപ്പിൽ' ആണ് മോഷണം നടന്നതെന്ന് പൊലീസ് പറയുന്നു.

publive-image

മദ്യശാലയുടെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. മോഷണം പോയവയിൽ വിലകൂടിയതും വില കുറഞ്ഞതുമായ ബ്രാൻഡുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരമാണ് പൊലീസ് നൽകുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ കർണാടകത്തിലെ മദ്യശാലകളെല്ലാം അടച്ചിട്ടിരുന്നു.കടയിലെ സിസിടിവി റെക്കോഡറും കള്ളന്മാര്‍ കൊണ്ടുപോയി.

xmas celebration liquer liquer doctor priscription
Advertisment