Advertisment

35 വര്‍ഷത്തിന് ശേഷം ഒരേ ഫ്രെയിമില്‍ ;സന്തോഷം പങ്കുവെച്ച് നടി ലിസി

author-image
ഫിലിം ഡസ്ക്
New Update

നീണ്ട മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജോഷിക്കും നടി നദിയ മൊയ്തുവിനുമൊപ്പം ഒരേ ഫ്രെയിമില്‍ വന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി ലിസി.

Advertisment

publive-image

ഫേസ്ബുക്കിലൂടെയാണ് താരം ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹത്തിന് എത്തിയപ്പോഴാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്.

'അന്നും ഇന്നും. ജോഷി സാറിനെ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടത്. മണിയന്‍പിള്ള രാജു ചേട്ടന്റെ മകന്റെ വിവാഹ സത്ക്കാരത്തില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടത്.

നദിയയേയും ജോഷി സാറിനേയും ഒരുമിച്ച്‌ കണ്ടത് 35 വര്‍ഷത്തിന് മുമ്ബ് ഒന്നിങ്ങു വന്നെങ്കില്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു' എന്നാണ് ചിത്രം പങ്കുവെച്ച്‌ കൊണ്ട് ലിസി ഫേസ്ബുക്കില്‍ കുറിച്ചത്.

lissy photo share
Advertisment