Advertisment

'ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല'...വേര്‍പിരിഞ്ഞെങ്കിലും വിവാഹ വാര്‍ഷിക ദിനത്തില്‍ ലിസിയെ ഓര്‍ത്ത് പ്രിയദര്‍ശന്‍

author-image
ഫിലിം ഡസ്ക്
New Update

മലയാളികളുടെ പ്രിയനടിയായിരുന്ന ലിസിയും പ്രിയദര്‍ശനും 24 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വിവാഹമോചിതരായത്.   1990 ഡിസംബര്‍ 13ന് പ്രിയദര്‍ശനുമായുള്ള വിവാഹത്തോടെയായിരുന്നു ലിസി സിനിമ വിടുന്നത്. 2014 ഡിസംബറില്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ച്‌ കോടതിയെ സമീപിച്ചു.

Advertisment

publive-image

ഇന്ന് ഡിസംബര്‍ 13, പ്രിയദര്‍ശന്‍ ലിസി വിവാഹ വാര്‍ഷിക ദിനം. വേര്‍പിരിഞ്ഞെങ്കിലും വിവാഹ വാര്‍ഷിക ദിനത്തില്‍ ലിസിയെ ഓര്‍ക്കുകയാണ് പ്രിയദര്‍ശന്‍. 'ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല'. എന്ന ക്യാപ്ഷനോടെയാണ് തങ്ങളുടെ വിവാഹ തിയതിയും വിവാഹ ഫോട്ടോയും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് പ്രിയദര്‍ശന്‍.

ചിത്രത്തിന് താഴെ ഭാര്യ അധികം വൈകാതെ തിരിച്ചുവരുമെന്ന് ആശ്വാസിപ്പിച്ച്‌ നിരവധി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. സിദ്ധാര്‍ത്ഥ്,​കല്യാണി എന്നിവരാണ് ലിസി-പ്രിയദര്‍ശന്‍ ദമ്പതികളുടെ മക്കള്‍.തെന്നിന്ത്യയിലെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് കല്യാണി.

lissy priyan
Advertisment