ദൂര്‍ദര്‍ശനില്‍ ലൈവ് അഭിമുഖത്തിനിടെ സാമൂഹിക പ്രവര്‍ത്തക കുഴഞ്ഞു വീണു മരിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, September 10, 2018

ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ഭാഷാപണ്ഡിതയും സാമൂഹിക പ്രവര്‍ത്തകയുമായ റിതാ ജെതിന്ദര്‍ തത്സമയ ടിവി പരിപാടിക്കിടെ കുഴഞ്ഞു വീണു മരിച്ചു. തിങ്കളാഴ്ച ദൂര്‍ദര്‍ശനില്‍ തത്സമയ അഭിമുഖ പരിപാടിക്കിടെയായിരുന്നു സംഭവം.

ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. അഭിമുഖം നടത്തുന്ന ആളുമായി സംസാരിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. പരിപാടി കണ്ടുകൊണ്ടിരുന്ന ആളുകള്‍ പലര്‍ക്കും സംഭവം വലിയ ആഘാതമായി. കാഷ്മീര്‍ കലാ സാംസ്‌കാരിക ഭാഷാ അക്കാദമി സെക്രട്ടറിയായിരുന്നു റിതാ ജെതിന്ദര്‍.

×