Advertisment

"ലൈവ് ടോക്ക്"ഖുർആൻ സെമിനാർ" (ഇന്ന്‍) വെള്ളിയാഴ്ച

author-image
admin
New Update

റിയാദ് : ബത്ഹ കാൾ ആന്റ് ഗൈഡൻസ് സെന്ററിന്റെ സഹകരണത്തോടെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നടത്തുന്ന ഖുർആൻ പഠന പദ്ധതിയായ ലേൺ ദി ഖുർആനിന്റെ ഫൈനൽ പരീക്ഷ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന "Live Talk ഖുർആൻ സെമിനാർ" ഒക്ടോബർ 30 ,വെള്ളി, സൗദി സമയം വൈകിട്ട് 5.45 ന് ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം വഴി ലൈവായി നടക്കും.

Advertisment

publive-image

നവ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നുവന്നതും, ചർച്ച ചെയ്യപ്പെട്ടതുമായ വ്യത്യസ്ത വാദങ്ങളെ ഖുർആൻ സെമിനാർ പരിശോധിക്കും. സൗദി സമയം വൈകിട്ട് 5.45 നും (8.15 IST) ) നടക്കുന്ന സെമിനാറിൽ പ്രമുഖ പണ്ഡിതരും, പ്രഭാഷകരുമായ അഡ്വക്കേറ്റ് മായിൻകുട്ടി മേത്തർ , അൻസാർ നന്മണ്ട , അബ്ദുൽ ഖയ്യൂം ബുസ്താനി എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.

സൂം പ്ലാറ്റ്ഫോമിൽ തൽസമയം നടക്കുന്ന പരിപാടി വീക്ഷിക്കുവാൻ Meeting ID: 835 0260 3384, Passcode: 13112020 ഉപയോഗപ്പെടുത്താവുന്നതാണ്. നവംബർ 13ന് അന്താരാഷ്ട്ര ഓൺലൈൻ പരീക്ഷ നടക്കുന്ന ലേൺ ദി ഖുർആൻ ഫൈനൽ പരീക്ഷയുടെ പ്രാഥമിക വിവരങ്ങൾ ഡയറക്ടർ അബ്ദുൽ ഖയ്യൂം ബുസ്താനി സെമിനാറിൽ അവതരിപ്പിക്കും.

ഖുർആൻ സെമിനാറിലേക്ക് എല്ലാ മലയാളികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻർ പ്രസിഡന്റ് അബൂബക്കർ എടത്തനാട്ടുകര, ജനറൽ സെക്രട്ടറി, അബ്ദുറസാഖ് സ്വലാഹി, ബത്ഹ കാൾ& ഗൈഡൻസ് സെന്റർ മലയാള വിഭാഗം ദാഈ മുഹമ്മദ് കുട്ടി കടന്നമണ്ണ ലേൺ ദി ഖുർആൻ കോർഡിനേറ്റർ മുഹമ്മദ് സുൽഫിക്കർ എന്നിവർ അറിയിച്ചു.

Advertisment