Advertisment

കരളിനെ എന്നന്നേക്കുമായി തര്‍ക്കുന്ന കരള്‍വീക്കത്തെ തടയാന്‍ ഒരല്‍പ്പം ശ്രദ്ധ കരളിനാകാം!

New Update

നമ്മുടെ ശരീരത്തില്‍ ഒന്നിലധികം ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള അവയവമാണ് കരള്‍. എന്നാല്‍ ആ കരളിനെ എന്നന്നേക്കുമായി തകര്‍ക്കുന്നതാണ് കരള്‍വീക്കം അഥവാ ലിവര്‍ സിറോസിസ്. കരള്‍ വീക്കം അഥവാ ലിവര്‍ സിറോസിസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ നെറ്റി ചുളിയ്ക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഇതിനു കാരണമാകട്ടെ മദ്യപിക്കുന്നവരില്‍ മാത്രം കണ്ടു വരുന്നതാണെന്ന തെറ്റിദ്ധാരണയും. എന്നാല്‍ മദ്യപിയ്ക്കാത്തവരിലും ലിവര്‍ സിറോസിസ് പിടിമുറുക്കും എന്നതാണ് സത്യം.

Advertisment

publive-image

ലിവര്‍ സിറോസിസ്

കരളിലെ കോശങ്ങള്‍ നശിച്ച് അവിടെ സ്‌കാര്‍സ് രൂപം കൊള്ളുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്. കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ഞരമ്പുകളില്‍ തടസ്സം ഉണ്ടാവുകയും ചെയ്യുന്നു. രോഗാവസ്ഥയനുസരിച്ച് പ്ലീഹ വലുതാവുകയും പലപ്പോഴും അന്നനാളത്തിലെ ഞരമ്പുകള്‍ വീര്‍ത്തു പൊട്ടി രക്തം ഛര്‍ദ്ദിക്കുകയും ചെയ്യും.

മദ്യപാനം പ്രധാന കാരണം

മദ്യപിക്കുന്നവരില്‍ എല്ലാവരിലും ലിവര്‍ സിറോസിസ് ഉണ്ടാവണം എന്നില്ല. ആരോഗ്യവാനായ ഒരു വ്യക്തിയ്ക്ക് 30 ശതമാനം കരള്‍ മതി എന്നതാണ് സത്യം. എന്നാല്‍ മദ്യപിയ്ക്കുന്നവരുടെ കാര്യത്തില്‍ നശിച്ച കരള്‍ വീണ്ടും വളരാനുള്ള സാധ്യത കുറവാണ്.

ലക്ഷണങ്ങൾ

1) അമിത ക്ഷീണം

അമിത ക്ഷീണമാണ് ഏറ്റവും വലിയ ലക്ഷണമായി കരള്‍ രോഗത്തിന്റേതായി കണക്കാക്കുന്നത്. ഏത് സമയത്തും ക്ഷീണവും തളര്‍ച്ചും അനുഭവപ്പെടും.

2) ഇടക്കിടെയുള്ള ഛര്‍ദ്ദി

ഇടക്കിടെയുള്ള ഛര്‍ദ്ദിയാണ് മറ്റൊരു ലക്ഷണം. ചിലപ്പോള്‍ രക്തവും ഛര്‍ദ്ദിച്ചെന്നു വരാം. ശരിയായ ചികിത്സ തേടുകയാണ് ഏക പോംവഴി.

3) വയറുവേദന

ഇടയ്ക്കിടയ്ക്കുള്ള വയറുവേദനയാണ് മറ്റൊരു ലക്ഷണം. പലപ്പോഴും ഇത് ഒരിക്കലും വിട്ടു മാറുകയുമില്ല.

4) ശരീരമാസകലം നീര്

ശരീരമാസകലം നീര് വരുന്നതും കരള്‍ രോഗ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ശരീരവേദനയും നീരുമാണ് പ്രകടമായ ലക്ഷണങ്ങള്‍.

5) ത്വക്കില്‍ രക്തക്കലകള്‍

ചര്‍മ്മത്തില്‍ അവിടവിടെയായി രക്തക്കറകള്‍ കാണുന്നതും കരള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നതിന്റെ ലക്ഷണമാണ്.

ശരീരത്തിനും കണ്ണിനും മഞ്ഞനിറം

പലപ്പോഴും ശരീരത്തിനും കണ്ണിനും മൂത്രത്തിനും മഞ്ഞനിറം വരുന്നതും കരള്‍ രോഗത്തിന്റെ തുടക്കമാണ്. രക്തത്തിലെ ബിലിറൂബിന്‍ ശരീരത്തിന് മാലിന്യമായി പുറന്തള്ളാന്‍ കഴിയാത്തതിനാലാണ് ഇത്തരത്തില്‍ സംഭവിയ്ക്കുന്നത്.

ശ്രദ്ധിക്കേണ്ടവ

1) മദ്യപാനം ഒഴിവാക്കുകയാണ് ആദ്യ പടിയായി ചെയ്യേണ്ടത്. ഇത് ലിവര്‍ സിറോസിസ് മാത്രമല്ല ഉണ്ടാക്കുന്നത് മറ്റു പല രോഗങ്ങള്‍ക്കും വഴിവെയ്ക്കും.

2) ഉപ്പ് കുറയ്ക്കുക

ഭക്ഷണങ്ങളില്‍ ഉപ്പ് കുറയ്ക്കുകയാണ് മറ്റൊരു കാര്യം. മാത്രമല്ല ലിവര്‍ സിറോസിസ് ബാധിച്ചവരാണെങ്കില്‍ ഉപ്പ് ഉപയോഗിക്കാനേ പാടില്ല.

3) ആരോഗ്യമുള്ള ഭക്ഷണം

ആരോഗ്യത്തോടെയുള്ള ഭക്ഷണം കഴിയ്ക്കുന്നതാണ് മറ്റൊരു കാര്യം. ശരീരത്തിനാവശ്യമായ വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.

4) മരുന്നിന്റെ കാര്യത്തിലും ശ്രദ്ധ

മരുന്നിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധി ചെലുത്തുന്നത് ലിവര്ഡ സിറോസിസിനെ പ്രതിരോധിയ്ക്കും. സ്ഥിരമായി മരുന്നു കഴിയ്ക്കുന്നവരില്‍ ലിവര്‍ സിറോസിസിനുള്ള സാധ്യത വളരെ വലുതാണ്.

പ്രതിവിധി.............

പാർശ്വ ഫലങ്ങൾ ഒന്നും ഇല്ലാതെ തന്നെ 100% കരളിന്റെ ആരോഗ്യം തിരികെ നൽകാൻ ആയുർവേദത്തിൽ വഴികൾ ഉണ്ട്. കരൾ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പൂർണമായ പ്രധിവിധി ഞങ്ങൾ നൽകുന്നതാണ് കൂടുതൽ വിവരങ്ങൾക്ക്  04602 200946

liver liver health
Advertisment