Advertisment

ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണ പാക്കറ്റിനു മുകളില്‍ കൊറോണ വൈറസ് കണ്ടെത്തിയെന്ന് ചൈന

New Update

publive-image

Advertisment

ബെയ്ജിങ്: ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണ പാക്കറ്റിനു മുകളില്‍ കൊറോണ വൈറസ് കണ്ടെത്തിയെന്ന് ചൈന. കടല്‍മത്സ്യത്തിന്റെ പാക്കറ്റിനു മുകളിലാണ് സജീവമായതും ഒറ്റപ്പെട്ടതുമായതായ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ വൈറസ് സാന്നിധ്യം തിരിച്ചറിയുന്നതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നു.

ഇത്തരത്തില്‍ വൈറസ് സാന്നിധ്യമുള്ള പാക്കറ്റുകള്‍ രോഗവ്യാപനത്തിന് കാരണമാകാമെന്ന് സിന്‍ഹുവ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏത് രാജ്യത്ത് നിന്നാണ് പാക്കേജ് ഇറക്കുമതി ചെയ്തതെന്ന് സിഡിസി വ്യക്തമാക്കിയിട്ടില്ല.

Advertisment