Advertisment

സ്വാതന്ത്ര്യസമര സേനാനി കെജെ ജോൺ അനുസ്മരണം ഗാന്ധി ദർശൻ വേദി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ: സ്വാതന്ത്ര്യ സമര സേനാനി, ഡിസിസി ജനറൽ സെക്രട്ടറി, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് എന്നിനിലകളിൽ പ്രവർത്തിച്ച കെ.ജെ ജോണിന്റെ പത്തൊൻപതാം ചരമവാർഷികം ഗാന്ധി ദർശൻ വേദി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

തൊടുപുഴയിലെ പ്രഥമനഗരസഭാ കൗൺസിലംഗമായിരുന്ന കെ.ജെ ജോണിന് സ്വാതന്ത്ര്യ സമര സേനാനിക്കുള്ള താമ്രപത്രവും ലഭിച്ചിട്ടുണ്ട്. കുഞ്ഞേട്ടൻ എന്ന കെ.ജെ ജോണിന്റെ പ്രവർത്തനം പ്രവർത്തകരിൽ ആത്മവിശ്വാസമുളവാക്കിയിരുന്നു.

മുതലക്കുടം സെന്റ് ജോർജ്ജ് ഫൊറോന സെമിത്തേരിയിലെ കബറിടത്തില്‍ യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ പുഷ്പചക്രം സമർപ്പിച്ചു. കെപിസിസി എക്സിക്യൂട്ടീവ് അംഗം ടി ജി ജി കൈമൾ, കെപിജിഡി സംസ്ഥാന സെക്രട്ടറി ടി ജെ പീറ്റർ, ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ അഡ്വ ആൽബർട്ട് ജോസ്, കെ ജി സജിമോൻ, ആമ്പൽ ജോർജ്, ബേബി ചീമ്പാറ, ജോർജ് ജോൺ, രാമകൃഷ്ണൻ വൈക്കത്ത്, അരുൺ കൃഷ്ണപി എം എന്നിവർ പങ്കെടുത്തു.

thodupuzha news
Advertisment