Advertisment

6 തവണ മത്സരിച്ച ഗാന്ധി നഗറില്‍ നിന്ന് എല്‍ കെ അദ്വാനിയെ ഒഴിവാക്കിയത് ഒരു വാക്ക് പറയാതെ ! ബിജെപിക്ക് ഇന്ത്യയില്‍ മേല്‍വിലാസമുണ്ടാക്കിയ നേതാവ് കടുത്ത നിരാശയില്‍ ?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി : ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയെ പുറത്താക്കിയത് അദ്ദേഹത്തോട് ഒരു വാക്കുപോലും പറയാതെയെന്നു ആരോപണം. അദ്വാനി തന്നെ മുതിര്‍ന്ന നേതാക്കളോട് ഇത് സംബന്ധിച്ച് പരാതി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട് .

ആറു തവണ മത്സരിച്ച് ലോക്‌സഭയിലെത്തിയ ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പറഞ്ഞില്ലെന്നു മാത്രമല്ല പകരം അവിടെ മത്സരിക്കാന്‍ തീരുമാനിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷാപോലും തന്നെ വന്നു കണ്ടില്ലെന്നും അദ്വാനി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട് .

ഇതില്‍ എല്‍.കെ.അദ്വാനി കടുത്ത നിരാശയിലാണത്രേ . സീറ്റ് നിഷേധിച്ചതിലല്ല അദ്ദേഹത്തിന് പ്രശ്‌നമെന്നും നിഷേധിച്ച രീതിയിലാണ് കടുത്ത നിരാശയെന്നും അദ്വാനിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

വിരമിക്കല്‍ പ്രായപരിധി കര്‍ശനമാക്കിയാണ് ബിജെപി ഇത്തവണ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ 91 വയസുള്ള അദ്വാനി വാജ്‌പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു.

സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പായി മുതിര്‍ന്ന നേതാക്കളെ ബന്ധപ്പെട്ട് സ്വയം വിരമിക്കാന്‍ ബിജെപി ദേശീയ ദേശീയ ജനറല്‍ സെക്രട്ടറി രാം ലാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്വാനി ഇത് തള്ളിയിരുന്നു . മത്സരിക്കാനായിരുന്നു അദ്ദേഹത്തിന് താല്പര്യം .

bjp amith shah
Advertisment