Advertisment

ഗ്രാമീണ മേഖലയില്‍ ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷിക വായ്പ ;സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

New Update

ന്യൂഡല്‍ഹി: ഗ്രാമീണ മേഖലയില്‍ ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷിക വായ്പകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക വായ്പ വിതരണ ലക്ഷ്യം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം വര്‍ധിപ്പിച്ച്‌ 15 ലക്ഷം കോടി രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തി.

Advertisment

publive-image

1.6 ലക്ഷം കോടി രൂപ കൃഷി, അനുബന്ധ മേഖലകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ അനുവദിച്ചു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

സാധാരണയായി, കാര്‍ഷിക വായ്പകള്‍ക്ക് 9 ശതമാനം പലിശനിരക്കാണ് ബാങ്കുകള്‍ ഈടാക്കുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 7 ശതമാനം പലിശനിരക്കില്‍ മൂന്ന് ലക്ഷം രൂപ വരെ ഹ്രസ്വകാല കാര്‍ഷിക വായ്പ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ രണ്ട് ശതമാനം പലിശ സബ്‌സിഡി നല്‍കുന്നു.

പി‌എം-കിസാന്‍ പദ്ധതിക്കായി സര്‍ക്കാര്‍ 75,000 കോടി രൂപ അടുത്ത സാമ്ബത്തിക വര്‍ഷത്തേക്ക് അനുവദിച്ചു,

loan issue nirmala sitharaman
Advertisment