കളമശ്ശേരി: കളമശ്ശേരി സ്‌ഫോടനക്കേസിൽ പ്രതി ഡൊമിനിക്ക് മാർട്ടിൻ വീണ്ടും റിമാൻഡിൽ. ഈ മാസം 29 വരെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഡൊമിനിക് മാർട്ടിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.
പോലീസിനെതിരെ ആക്ഷേപമില്ലെന്ന് പ്രതി ഡൊമിനിക് മാറിയെന്ന് കോടതിയോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പരാതിയില്ലെന്നും എല്ലാവരും നല്ലരീതിയിൽ പെരുമാറിയെന്ന് ഇയാൾ കോടതിയെ അറിയിച്ചു. അതേസമയം അഭിഭാഷകനെ ആവശ്യമില്ലെന്ന് മാർട്ടിൻ കോടതിയിൽ ആവർത്തിച്ചു.