follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

എറണാകുളം കരയോഗത്തിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തന ധനസഹായ വിതരണോദ്ഘാടനം

ടി ആര്‍ സുഭാഷ് » Posted : 12/08/2017

എറണാകുളം കരയോഗത്തിന്റെ 2017 വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധനസഹായ വിതരണോദ്ഘാടനം എറണാകുളം അമൃതാനന്ദമയി മഠധിപതി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുകയും തുടര്‍ന്ന്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.



ധര്‍മ്മം എന്നത് കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ ആണെന്നും ധര്‍മ്മം സ്വീകരിക്കുന്നത് നമ്മളെ ധര്‍മം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതാണെന്നും മനുഷ്യ ജന്മം എടുക്കാന്‍ ആഗ്രഹിക്കുന്നത് ധര്‍മ്മം ചെയ്യുന്നതിന് വേണ്ടിയാണെന്നും സ്വാമിജി പറഞ്ഞു. അതുകൊണ്ട് സ്വീകരിക്കുന്നവര്‍ ഇല്ലെങ്കില്‍ നാളെ ധര്‍മ്മം ചെയ്യുവാനും സന്നദ്ധമാവണമെന്നും ഉപദേശിച്ചു.

കരയോഗം പ്രസിഡന്റ് കെ പി കെ മേനോന്‍റെ അധ്യക്ഷതയില്‍ ആരംഭിച്ച ചടങ്ങില്‍ പ്രമുഖ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് വേണുഗോപാല്‍ സി ഗോവിന്ദ്, കരയോഗം ജനറല്‍ സെക്രട്ടറി പി രാമചന്ദ്രന്‍ (വേണു) എന്നിവര്‍ സംസാരിച്ചു.



തുടര്‍ന്ന്‍ ചടങ്ങില്‍ ഈ വര്‍ഷം 100 ലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസ എന്‍ഡോവ്മെന്റുകളും 300 ഓളം പ്രായമായ അച്ഛനമ്മമാര്‍ക്ക് വിവിധ പെന്‍ഷനുകളും ഓണക്കോടിയും ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം, എറണാകുളം ജനറല്‍ ഹോസ്പിറ്റലില്‍ പാലിയേറ്റീവ്, എച്ച് ഐ വി, ക്യാന്‍സര്‍ എന്നീ വിഭാഗങ്ങള്‍ക്ക് മുടങ്ങാതെയുള്ള മരുന്നുവിതരണം, നിര്‍ധനരും ആശരണരുമായ രോഗികള്‍ക്ക് ഭക്ഷ്യോല്‍പ്പന്ന കിറ്റ്‌ വിതരണം എന്നീ സേവന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.

ഈ വര്‍ഷം 50 ലക്ഷം രൂപയാണ് ജീവകാരുണ്യ സാമൂഹ്യ സേവനത്തിനായി ഏറണാകുള൦ നീക്കി വച്ചിട്ടുള്ളതെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+