Advertisment

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ കനത്ത തിരിച്ചടി നേരിട്ട് റോയി കെ പൗലോസ് വിഭാഗം !  ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച റോയി വിഭാഗത്തിലെ ടോണി തോമസ് തോറ്റു. ടോണിയെ തോൽപ്പിച്ചത് എ ഗ്രൂപ്പിലെ ഫ്രാൻസിസ് ദേവസ്യ ! തെരഞ്ഞെടുപ്പ് കാലത്ത് ഗ്രൂപ്പു യോഗം വിളിച്ച് പാർട്ടിയെ സമ്മർദത്തിലാക്കുന്ന നേതാവിന്റെ കളികൾ  ഇത്തവണ പാളി. ഗ്രൂപ്പ് മാറി ഉന്നത നേതാവിന്റെ ശുപാർശയിൽ കെപിസിസി ഭാരവാഹിത്വം മോഹിച്ച നേതാവിനും ഈ തോൽവി തിരിച്ചടിയാകും

ടോണി തോമസിന് 8597 വോട്ട് കിട്ടിയപ്പോൾ എതിർ സ്ഥാനാർത്ഥിയായ എ ഗ്രൂപ്പിലെ ഫ്രാൻസിസ് ദേവസ്യയ്ക്ക് 8631 വോട്ടുകൾ ലഭിച്ചു. ഇതോടെ ടോണിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.

New Update
tony thomas francis devasia

തൊടുപുഴ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ജില്ലയിൽ കനത്ത തിരിച്ചടി നേരിട്ട് റോയി കെ പൗലോസ് പക്ഷം. റോയി വിഭാഗം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ച സ്ഥാനാർത്ഥി ടോണി തോമസ് പരാജയപ്പെട്ടു.

Advertisment

ടോണി തോമസിന് 8597 വോട്ട് കിട്ടിയപ്പോൾ എതിർ സ്ഥാനാർത്ഥിയായ എ ഗ്രൂപ്പിലെ ഫ്രാൻസിസ് ദേവസ്യയ്ക്ക് 8631 വോട്ടുകൾ ലഭിച്ചു. ഇതോടെ ടോണിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.


യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പ് തീരുമാനിച്ച സ്ഥാനാർത്ഥിയെ തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചാണ് റോയി പക്ഷം ഇക്കുറി സ്ഥാനാർത്ഥിയെ  നിർത്തിയത്. കെ എസ് യു ജില്ലാ പ്രസിഡന്റ് ആയിരുന്ന ടോണി തോമസ് റോയി കെ പൗലോസ് വിഭാഗത്തിന്റെ വിശ്വസ്തനായിരുന്നു.


എന്നാൽ തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്ന ഈ വിഭാഗത്തെ അംഗീകരിക്കില്ലെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ മറു വിഭാഗവും തീരുമാനിച്ചു. ഇതോടെ മത്സരം കനത്തു.

ടോണിയുടെ തോൽവി റോയി പക്ഷത്തിന് കനത്ത തിരിച്ചടിയാണ്. എ ഗ്രൂപ്പ് വിട്ട് മറുഭാഗത്തേക്ക് ചേക്കേറി പുനസംഘടനയിൽ  ഇടം പിടിക്കാമെന്ന ചിലരുടെ മോഹവും ഇതോടെ പൊലിയുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പ്  കാലത്ത് ഇവർ റോയി കെ പൗലോസി സിന്റെ വീട്ടിൽ യോഗം ചേരുകയും വലിയ സമ്മർദം ചെലുത്തുകയും  ചെയ്തത് വിവാദമായിരുന്നു. അന്ന് അതിനു മുൻ നിരയിൽ നിന്നത് ടോണി തോമസായിരുന്നു.

Advertisment