follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

തെക്കുംഭാഗം സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ കര്‍ഷകദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും

ന്യൂസ് ബ്യൂറോ തൊടുപുഴ » Posted : 13/09/2017

തൊടുപുഴ : തെക്കുംഭാഗം സര്‍വ്വീസ്‌ സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ കര്‍ഷകദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും 15-ന്‌ നടക്കും. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ബാങ്ക്‌ ഹെഡ്‌ ഓഫീസ്‌ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനം പി.ജെ.ജോസഫ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിമ്മി പോള്‍ തോട്ടുപുറം മുഖ്യപ്രഭാഷണം നടത്തും.

ബാങ്ക്‌ പ്രസിഡന്റ്‌ ടോമി തോമസ്‌ കാവാലം അദ്ധ്യക്ഷത വഹിക്കും. മികച്ച സംസ്ഥാന ക്ഷീരകര്‍ഷക അവാര്‍ഡ്‌ ജേതാവ്‌ അലോഷി ജോസഫ്‌ പൊന്നാമറ്റത്തിനെ ആദരിക്കും.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ ലത്തീഫ്‌ മുഹമ്മദ്‌, മിനി ജെറി, ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ സുജ ഷാജി, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരായ സിബി ജോസ്‌, ജെയ്‌മോന്‍ അബ്രാഹം, ഷീല ദീപു, ബീന വിനോദ്‌, എ.കെ. സുഭാഷ്‌ കുമാര്‍, പി. പ്രകാശ്‌, ബേബി ജോസഫ്‌, ഡാലി ഫ്രാന്‍സിസ്‌, ശ്രീജ ബാബു, കല്ലാനിക്കല്‍ പള്ളിവികാരി ഫാ.മാത്യു തേക്കുംകാട്ടില്‍, കൃഷി ഓഫീസര്‍മാരായ ബേബി ജോര്‍ജ്‌, കെ. സുലൈഖ, തെക്കുഭാഗം മണ്ണ്‌ ഫാര്‍മേഴ്‌സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ ടോമി തറയില്‍, സെക്രട്ടി ഇന്‍ ചാര്‍ജ്‌ വി.ടി. ബൈജു തുടങ്ങിയവര്‍ പ്രസംഗിക്കും.

ബാങ്ക്‌ ഡയറക്‌ടര്‍ മാത്യു ജോസഫ്‌ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ ഷമ്മി ഈപ്പച്ചന്‍ നന്ദിയും പറയും. ഔഷധസസ്യങ്ങള്‍ ആരോഗ്യത്തിനും വിപണനത്തിനും എന്ന വിഷയത്തില്‍ നാഗാര്‍ജ്ജുന ഗവേഷണവിഭാഗം മാനേജര്‍ ഡോ. ബേബി ജോസഫ്‌ പഴയിടത്ത്‌ ക്ലാസ്സ്‌ നയിക്കും.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+