follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

വര്‍ഷകാലത്തും കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലത്തു കുടിവെള്ള ടാങ്ക് കുത്തിക്കീറിയ നിലയിൽ

സാബു മാത്യു » Posted : 12/10/2017

തൊടുപുഴ: വര്‍ഷകാലത്തും കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്ന സ്ഥലത്തു സ്വകാര്യ വ്യക്തിയുടെ വാട്ടർ ടാങ്ക് കുത്തിക്കീറിയ നിലയിൽ . തൊടുപുഴയിൽ ശരത് അഡ്വെർടൈസേർസ് നടത്തുന്ന സോമനാഥൻ പിള്ളയുടെ പുറപ്പുഴയിലുള്ള വീടിനു സമീപം സ്ഥാപിച്ചിരിക്കുന്ന ടാങ്കാണ് ചൊവ്വാഴ്ച രാത്രിയിൽ നശിപ്പിച്ചത് .



പുറപ്പുഴ,തറവട്ടം,കൊടികുത്തി റോഡിൽ വെളിയാമ്പിള്ളിച്ചാലിലുള്ള വീടിനു സമീപമാണ് സംഭവം . കുടി വെള്ളത്തിന് ഏറെ ബുദ്ധിമുട്ടുള്ള ഇവിടെ പടുത കെട്ടി അതിലൂടെ മഴയത്തു സംഭരിച്ച വെള്ളമാണ് ടാങ്കിൽ സൂക്ഷിച്ചിരുന്നത് . ടാങ്ക് കത്തി ഉപയോഗിച്ച് കീറിയ നിലയിലാണ് .

അയൽവാസിയായ ബന്ധുവുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് പറയുന്നു. ടാങ്ക് നശിപ്പിച്ചത് സംബന്ധിച്ചു കരിംകുന്നം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം തുടങ്ങി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+