follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

മുട്ടത്തുകാരന്‍ കുടുംബകൂട്ടായ്മ രണ്ടാമത് വാര്‍ഷികാഘോഷങ്ങള്‍ ആഗസ്റ്റ്‌ 13 ഞായര്‍ ഉച്ചകഴിഞ്ഞ് 1.45 മുതല്‍

ജിജോ അരയത്ത് » Posted : 12/08/2017

മുട്ടത്തുകാരന്‍ കുടുംബകൂട്ടായ്മ രണ്ടാമത് വാര്‍ഷികാഘോഷങ്ങള്‍ ആഗസ്റ്റ്‌ 13 ഞായര്‍ ഉച്ചകഴിഞ്ഞ് ത്രേസ്യാമ്മ കുര്യാക്കോസ് അരയത്ത് തെക്കേപ്പറമ്പിലിന്റെ വസതിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഉച്ചകഴിഞ്ഞ് 1.45 ന് വിശുദ്ധ കുര്‍ബ്ബാന വാലാച്ചിറ സെന്റ്‌ സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വച്ച്.



തുടര്‍ന്ന്‍ 3 മണിക്ക് വസതിയില്‍ ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ഔസേപ്പച്ചന്‍ അരയത്ത് തെക്കേപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. റവ. ഫാ. ജോസഫ് ഇല്ലിമൂട്ടില്‍, റവ. ഫാ. ജോയി പുല്ലന്‍കുന്നേല്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും.

സെക്രട്ടറി ജോയിച്ചന്‍ പന്തിരുപറയില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന്‍ പന്തിരുപറ, താഴ്ത്ത് മോര്‍പ്പനാട്ട്, വലിയ കാരോട്ട്, മണലേല്‍ തുടങ്ങിയ ഭവനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പൊതുസമ്മേളനത്തിന് ആശംസകളെകും. 4 pm ന് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് സമ്മാനദാനം.

5 മണിക്ക് സ്നേഹ വിരുന്നോടെ വാര്‍ഷികാഘോഷം അവസാനിക്കും.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+