follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

ഇന്ധന വിലവര്‍ധനവ് : നേരമിരട്ടി പുലരുമ്പോൾ നൂറ്റി ഇരുപത്തഞ്ച് കോടി ജനതക്കുള്ള ഇരുട്ടടി. വില നിയന്ത്രണം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം - സജി മഞ്ഞക്കടബിൽ

ന്യൂസ് ബ്യൂറോ, കോട്ടയം » Posted : 13/09/2017

കോട്ടയം: ദിനം പ്രതി വർധിക്കുന്ന പെട്രോൾ ഡീസൽ വില നിയന്ത്രണാധികാരം കേന്ദ്ര സർക്കർ ഏറ്റെടുക്കണമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. എണ്ണക്കമ്പനികളായ വൻകിട കോർപ്പറേറ്റുകളെ സഹായിക്കാൻ മാത്രമാണ് ദൈനംദിന വിലവർദ്ധന പരിഷ്കാരം ഉപകരിക്കുന്നത്.

നേരമിരട്ടി പുലരുമ്പോൾ നൂറ്റി ഇരുപത്തഞ്ച് കോടി ജനതക്കുള്ള ഇരുട്ടടിയാണ് ഒരു മാസം കൊണ്ട് എട്ടു രൂപയോളം വില വർദ്ധിപ്പിച്ച നടപടി കൊണ്ട് ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കോട്ടയത്ത് വായ മൂടിക്കെട്ടി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സജി മഞ്ഞക്കടമ്പൻ.

യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനച്ചൻ അദ്ധ്യക്ഷത വഹിച്ചു . യോഗത്തിൽ സാജൻ തൊടുക , ബിജു കുന്നേപ്പറമ്പൻ, ജോർഡിൻ കിഴക്കേത്തലക്കൽ, ജിൽസ് പെരിയപ്പുറം, രാജേഷ് വാളി പ്ലാക്കൽ, ജൂണി കുതിരവട്ടം, ജയിസ് വെട്ടിയാർ, ഡി ശാന്തകുമാർ, ബിജു പൂന്തോട്ടം, ജയകൃഷ്ണൻ പുതിയേടത്ത്, സിറിയക് ചാഴികാടൻ, ജസ് മോൻ ചക്കുണ്ണി, ജിൻസൻ പൗവ്വത്ത്, മധു നമ്പൂതിരി, ജോബി വാതപ്പള്ളി, കെ.വി കണ്ണൻ, ബിജു മാറാച്ചേരി, പ്രസാദ് ഉരുളികുന്നം,

, സാബു വെള്ളി മൂഴിയിൽ, സിജി കട്ടക്കയം, ജിൻസൻ വർക്കി, ജോസി പി തോമസ്, ബിജു ടി ഡിക്രൂസ് ,ജോജി കുറത്തിയിടൻ ,വർഗ്ഗിസ്തരകൻ ,സജിത ട ത്തിൽ, ഗൗതം എൻ നായർ, ജോയി സി.കാപ്പൻ, ജോമോന്‍ മാമാലശ്ശേരി, രാജൻ കളങ്ങര, അൻസാരി പാലയം പറമ്പിൽ, നിഷാദ് തൊട്ടിയിൽ , ഡോണി താഴത്തേൽ, അജു പനക്കൽ, ക്ലമന്റ് ഇമ്മാനുവൽ, ബൈജു വറവുങ്കൽ ,വെബായം സതിഷ്, നെയ്യാറ്റിൻകര സുരേഷ്, ഷൈയിൻ ജോസഫ്,എന്നിവർ പ്രസംഗിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+