follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ഹൂസ്റ്റണിൽ നിര്യാതയായ ലീലമ്മ എള്ളങ്കിലിൻറ്റെ ശവസംസ്കാരകർമ്മങ്ങൾക്ക് കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് നേതൃത്വം നൽകും

ബെയ് ലോണ്‍ എബ്രഹാം » Posted : 06/10/2017

പരേതനായ മുൻ എം. എൽ. എ ഇ. ജെ. ലൂക്കോസ് എള്ളങ്കിലിന്‍റെ ഭാര്യ ലീലമ്മ (77)യുടെ ശവസംസ്കാര കർമ്മങ്ങൾക്ക് കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് നേതൃത്വം നൽകും.



സെപ്റ്റംബർ 30 ശനിയാഴ്ച്ച വൈകിട്ട് ഹൂസ്റ്റണിൽ നിര്യാതയായ ലീലമ്മ ലൂക്കോസ് എള്ളങ്കിലിൻറ്റെ Viewing / Wake Service ഒക്ടോബർ 8 ഞായറാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ കമ്മ്യൂണിറ്റി സെൻറ്ററിൽ (2210 Staffordshire Road, Missouri City, TX 77489) വെച്ചും, ശവസംസ്കാര കർമ്മങ്ങൾ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 9:30 ന് ഹൂസ്റ്റൺ സെയ്ൻറ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ (6400 W. Fuqua St, Missouri City, TX 77489) വെച്ചും കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രോപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിലും വികാരി സജി പിണർക്കയിൽ അച്ചൻറ്റെയും മറ്റു വൈദികരുടെയും സഹകാർമ്മികത്വത്തിലും നടത്തപ്പെടുന്നതാണ്.

ഇതിനേത്തുടർന്ന്മൃതസംസ്കാരം സൗത്ത് പാർക്ക് സിമിത്തേരിയിൽ (1310 N. Main St., Pearland, TX 77581 - location: Garden of Prayer) അന്ത്യശുശ്രൂഷകൾക്ക്‌ നടത്തപ്പെടുന്നതാണ്.

പരേതയുടെ ആത്മശാന്തിയ്ക്കായി ചിക്കാഗോ സെയ്ൻറ്റ് തോമസ് സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് , വിവിധ വൈദികർ എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥന ശുശ്രൂകൾ നടത്തപ്പെടുകയുണ്ടതായി.

ഒക്ടോബർ 5 വ്യാഴാഴ്ച വൈകുന്നേരം 7 മണിയ്ക് ഹൂസ്റ്റൺ സെയ്ൻറ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ വച്ച് പ്രത്യേക കുർബ്ബാനയും ഒപ്പീസും നടത്തപ്പെടുന്നതാണ് .





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+