follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

എം.ഇ.എസ് പൊന്നാനിയെ വിദ്യാഭ്യാസത്തിന് വിട്ട് കൊടുക്കുക: ഫ്രറ്റേര്‍ണിറ്റി

അഷ്ഫാഖ് മഞ്ചേരി » Posted : 12/10/2017

മലപ്പുറം: എം.ഇ.എസ് പൊന്നാനി കോളേജില്‍ എസ്. എഫ്.ഐ യുടെ അക്രമരാഷ്ട്രീയമാണ് അരങ്ങേറുന്നതെന്നും അതിന് ഒത്താശ ചെയ്യുന്ന തരത്തിലുള്ള നടപടികളിലേക്ക് കോളേജ് മാനേജ്‌മെന്റ് നീങ്ങരുതെന്നും ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.



വലിയ തോതിലുള്ള അക്രമങ്ങളാണ് എസ്.എഫ്.ഐ കോളേജില്‍ അഴിച്ചു വിട്ടത്. കോളേജിനും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ ഗുണ്ടായിസമാണ് കാണിക്കുന്നത്. കോളേജിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ തകിടം മറിച്ച് വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഭീഷണിപ്പെടുത്തിയാണ് അവിടെ നിരാഹാര നാടകം അരങ്ങേറുന്നത്.

കോളേജ് അധികൃതരും ഒത്തുതീര്‍പ്പ് മനോഭാവമാണ് കാണിക്കുന്നത്. കുറ്റക്കാരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ശിക്ഷാനടപടികള്‍ സ്വീകരിക്കണ്ടതുണ്ട്. കാമ്പസില്‍ ജനാധിപത്യമാണ് അട്ടിമറിക്കപ്പെടുന്നത്. ഇത് ഒരിക്കലും അനുവദിച്ചു കൂടാ. ജില്ലാ പ്രസിഡന്റ് ജസീം സുല്‍ത്താന്‍, ജനറല്‍ സെക്രട്ടറിമാരായ ജസീല്‍ മമ്പാട്,രജിത മഞ്ചേരി, വൈസ് പ്രസിഡന്റ് ബഷീര്‍ തൃപ്പനച്ചി, സെക്രട്ടറിമാരായ ഹബീബ് സി.പി, ബാസിത് താനൂര്‍,ബാസിത് മലപ്പുറം,ആസിഫ്, സ്വാലിഹ് കുന്നക്കാവ് എന്നിവര്‍ സംസാരിച്ചു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+