follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

കോഴഞ്ചേരി മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് നേരെ കത്തിവീശി ഭീഷണിപ്പെടുത്തുന്ന യുവാവിന്‍റെ ദൃശ്യങ്ങള്‍ വൈറലായി. "വീര്യം" പോയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ക്ഷമാപണവുമായി യുവാവ് !

ന്യൂസ് ബ്യൂറോ, പത്തനംതിട്ട » Posted : 12/08/2017



കോഴഞ്ചേരി: പത്തനംതിട്ടയിലെ കോഴഞ്ചേരി മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് നേരെ ഇറച്ചിവെട്ടുന്ന കത്തി വീശി പാഞ്ഞടുക്കുകയും ഭീഷണിപ്പെടുത്തുകയും പരാക്രമം കാണിക്കുകയും ചെയ്ത യുവാവ് വെട്ടിലായി .

സംഭവത്തിലെ ക്രിമിനല്‍ വശം ചൂണ്ടിക്കാട്ടി കക്ഷിയെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് മാത്രമല്ല സംഭവം കണ്ടു നിന്നവര്‍ പകര്‍ത്തിയ വീഡിയോ വൈറലുമായി . മാര്‍ക്കറ്റില്‍ ഇറച്ചിവ്യാപാരം നടത്തുന്ന ജോമോനെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അല്പം മദ്യ൦ അകത്തായപ്പോള്‍ കാട്ടിയ പരാക്രമമാണ് കക്ഷിയ്ക്ക് വിനയായത് . തുടര്‍ന്ന്‍ യുവാവ് മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നവരെയും സാധനം വാങ്ങാന്‍ എത്തിയവരെയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സമീപത്തുള്ള മറ്റൊരു വ്യാപാരിയുമായുണ്ടായ തര്‍ക്കമാണ് യുവാവിനെ പ്രകോപിപ്പിച്ചത് .

എന്തായാലും യുവാവിന്‍റെ പ്രകടനം സമീപത്ത് നിന്ന യുവാക്കള്‍ മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ വിവാദമായി മാറി. പണ്ടൊക്കെ പോലീസ് പോലും അറിയാതെ നാട്ടിലെ കേമന്മാരുടെ കൈപ്രയോഗത്തില്‍ അവസാനിക്കുമായിരുന്ന ഒരു വിഷയം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ലോകമാകെ പാട്ടായി .

പ്രദേശത്തെ തദ്ദേശസ്ഥാപന ജനപ്രതിനിധിയാണ് ആദ്യം ഇത് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതെന്ന് പറയുന്നു . പൊതുവേ മര്യാദക്കാരനാണെങ്കിലും അല്‍പ്പം അകത്ത് ചെന്നപ്പോള്‍ ഇങ്ങനെയൊക്കെ ആയിപ്പോയി .

എന്തായാലും പൊതുവേ മാന്യനായ യുവാവ് രാഷ്ട്രീയക്കാരെപ്പോലെ സംഭവം നിക്ഷേധിക്കാനൊന്നും തയ്യാറായില്ല . പകരം സോഷ്യല്‍ മീഡിയ വഴി തനിക്ക് പറ്റിയ തെറ്റ് ഏറ്റുപറയുകയും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും സുഹൃത്തുക്കളോട് മാപ്പ് ചോദിക്കുകയും ചെയ്തു.

തന്റെ മോശപ്പെട്ട സമയത്ത് സംഭവിച്ച ഒരബദ്ധം എന്ന നിലയിലാണ് യുവാവ് ഖേദപ്രകടനം നടത്തിയിരിക്കുന്നത്. തന്‍റെ എല്ലാ നല്ലവരായ സുഹൃത്തുക്കളും ഈ പ്രവൃത്തിയ്ക്ക് തന്നോട് ക്ഷമിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട് .

എന്തായാലും കത്തി വീശിയുള്ള യുവാവിന്റെ കസര്‍ത്ത് ഇപ്പോള്‍ കോഴഞ്ചേരിയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയ വഴി ലോകമാകെ വൈറലായിരിക്കുകയാണ്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+