/sathyam/media/media_files/2025/11/30/bjp-olibiks-hjkn-2025-11-30-16-29-40.jpg)
തിരുവനന്തപുരം : തദ്ദേശത്തിരഞ്ഞെടുപ്പിൽ പ്രചാരണം കൊഴുക്കുന്നതിനിടെ 2036ൽ തലസ്ഥാനത്തെ ഒളിമ്പിക്‌സ് വേദിയാക്കുമെന്ന് വാഗ്ദാനം നൽകുന്ന ബി.ജെ.പിയുടെ കോർപ്പറേഷൻ പ്രകടനപത്രിക പുറത്തിറക്കി. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പത്രിക പുറത്തിറക്കിയത്.
ഒളിമ്പിക്‌സിന്റെ വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്നും കേന്ദ്ര സർക്കാരിൽ ഇതിനായി സമ്മർദം ചെലുത്തുമെന്നുമാണ് പ്രകടനപത്രികയിൽ പറയുന്നത്. എന്നാൽ മറ്റ് മുന്നണികൾക്ക് പുറമേ സോഷ്യൽ മീഡിയയിലും ബി.ജെ.പിയുടെ വാഗ്ദാനത്തിനെതിരെ ട്രോൾ നിറയുകയാണ്.
/filters:format(webp)/sathyam/media/media_files/mFL6SBA5IeWVLTK0uSaA.jpg)
2036 ഒളിമ്പിക്‌സിന് ആതിഥേയതവം വഹിക്കാമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയടക്കം ഇതുവരെ നാല് രാജ്യങ്ങളാണ് ഒളിമ്പിക്ക് കമ്മിറ്റി അസോസിയേഷന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഒളിമ്പിക്ക് വേദിയായി ഗുജറാത്തിലെ അഹമ്മദാബാദിനെയാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്. അങ്ങനെയാണ് അപേക്ഷയും സമർപ്പിച്ചിട്ടുള്ളത്. പിന്നെ എങ്ങനെയാണ് ഇത് മാറുമെന്ന പ്രചാരണം ബി.ജെ.പി നടത്തുന്നതെന്നും വ്യക്തമല്ല.
/filters:format(webp)/sathyam/media/media_files/qncLxdgwXaiwPirVcEgv.jpg)
ഇതുവരെ ഇന്ത്യ, ഖത്തർ, ടർക്കി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഇതുവരെ രംഗത്തുള്ളത്. ഇനി അപേക്ഷ സമർപ്പിക്കാനുള്ള സാധ്യതാ പട്ടികയിൽ ഈജിപ്ത്, സൗത്ത് കൊറിയ, ചൈന, ഹോങ്കോങ്ങ്, ഇറ്റലി, ഹംഗറി,ഡെൻമാർക്ക്, ജർമനി, കാനഡ, സ്‌പെയിൻ, ഉക്രൈയിൻ, ബ്രിട്ടൺ, പോളണ്ട്, റഷ്യ, മെക്‌സിക്കോ എന്നിവയും ഉൾപ്പെടുന്നു. ഈ രാജ്യങ്ങളിഴെല തലസ്ഥാനങ്ങളിലോ പ്രധാന നഗരങ്ങളിലോ നടത്താനാണ് അവരുടെ ഉദ്ദേശം.
ഇതിനിടെ ബി.ജെ.പി പ്രകടനപത്രികയിൽ തിരുവനന്തപുരം ഒളിമ്പിക്ക് വേദിയായി എങ്ങനെ ഉൾപ്പെട്ടുവെന്ന കാര്യത്തിൽ വ്യക്തതയില്ല. അധികാരത്തിലേറി 45 ദിവസത്തിനകം തിരുവനന്തപുരം നഗരത്തിന്റെ സമഗ്രവികസനത്തിനായി തയാറാക്കുന്ന രൂപരേഖ പ്രസിദ്ധീകരിക്കാൻ പ്രധാനമന്ത്രിയെ കൊണ്ടുവരുമെന്നും എല്ലാ വാർഡുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നതും ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
എന്നാൽ 2036ൽ ഒളിമ്പിക്ക് വേദിയാക്കുമെന്ന ബി.ജെ.പി വാഗ്ദാനം തിരഞ്ഞെടുപ്പ് രംഗത്ത് വലിയ പരിഹാസത്തിനും വിശ്വാസചോർച്ചയ്ക്കും ഇട നൽകുമെന്നും കരുതപ്പെടുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us