Advertisment

വൈക്കം മഹാദേവക്ഷേത്രത്തിൽ ഇ- കാണിക്ക സംവിധാനവുമായി ഫെഡറൽ ബാങ്ക്

New Update
33

വൈക്കം മഹാദേവക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് ഇ-കാണിക്ക സംവിധാനം ലഭ്യമാക്കി. ക്യു ആർ കോഡ് വഴി കാണിക്കയർപ്പിക്കാവുന്ന സംവിധാനം അവതരിപ്പിച്ചിരിക്കുന്നത് ഫെഡറൽ ബാങ്കാണ്. ഗൂഗിൾ പേ, പേ ടിഎം,  ഫെഡ് മൊബൈൽ തുടങ്ങിയ ആപ്പുകൾ വഴി ലളിതവും സുരക്ഷിതവുമായി ഈ സംവിധാനം പ്രയോജനപ്പെടുത്താം.

Advertisment

ഭക്തജനങ്ങളുടെ അക്കൗണ്ടിൽ നിന്ന് തത്സമയം തന്നെ ക്ഷേത്രത്തിന്റെ അക്കൗണ്ടിലേക്ക് കാണിക്ക നിക്ഷേപിക്കപ്പെടുന്നതിനാൽ സമയാസമയങ്ങളിൽ കാണിക്കവഞ്ചി തുറന്ന് പണം എണ്ണിത്തിട്ടപ്പെടുത്തി ബാങ്കിൽ അടക്കേണ്ട പ്രയാസവും ബുദ്ധിമുട്ടുമെല്ലാം ഇതോടെ വളരെയധികം കുറയുന്നതാണ്.

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന എല്ലാവർക്കും ഇ- കാണിക്ക സംവിധാനം ഉപയോഗിക്കാൻ സാധിക്കും.ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അനന്തഗോപൻ ഇ- കാണിക്ക സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഫെഡറൽ ബാങ്ക് കോട്ടയം സോണൽ മേധാവിയും സീനിയർ വൈസ് പ്രസിഡൻറുമായ ബിനോയ് അഗസ്റ്റിൻ, ബാങ്കിന്റെ ഗവർമെൻറ് ബിസിനസ് ഹെഡ് കവിത കെ നായർ, വൈക്കം ശാഖാ മാനേജർ രഞ്ജന ആർ കൃഷ്ണൻ, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ജി മുരാരി ബാബു, അസി.കമ്മീഷണർ കെ ഇന്ദുകുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisment