ഒന്നാംഘട്ടത്തിന്റെ ഉദ്‌ഘാടനം കഴിഞ്ഞ്‌ പിറ്റേന്നുമുതൽ കോഴാ സയൻസ്‌ സിറ്റിയിലേക്ക്‌ പ്രവേശനം അനുവദിക്കും

ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെന്റർ വ്യാഴാഴ്ചയാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുക. 

New Update
images(740)

കോട്ടയം: ഒന്നാംഘട്ടത്തിന്റെ ഉദ്‌ഘാടനം കഴിഞ്ഞ്‌ പിറ്റേന്നുമുതൽ കോഴാ സയൻസ്‌ സിറ്റിയിലേക്ക്‌ പ്രവേശനം അനുവദിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്നത്. 

Advertisment

തിങ്കളാഴ്ചകളിൽ അവധിയായിരിക്കും. 30 രൂപയാണ് പ്രവേശന ഫീസ്. വിദ്യാർഥികൾക്ക് 20 രൂപയും. 


ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെന്റർ വ്യാഴാഴ്ചയാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുക. 


മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയാകും. സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്താനും ശാസ്ത്രവിഷയങ്ങളിൽ കുട്ടികൾക്കുള്ള ആഭിമുഖ്യം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കുറവിലങ്ങാട് പഞ്ചായത്തിലെ കോഴായിൽ എംസി റോഡരിൽ സർക്കാർ അനുവദിച്ച 30 ഏക്കർ ഭൂമിയിൽ സയൻസ് സിറ്റി സ്ഥാപിച്ചത്. 

ശാസ്ത്ര ഗ്യാലറികൾ, ത്രിമാന പ്രദർശന തിയേറ്റർ, ശാസ്ത്ര പാർക്ക്, സെമിനാർ ഹാൾ, ഇന്നവേഷൻ ഹബ് എന്നിവ ഉൾക്കൊള്ളുന്ന സയൻസ് സെന്റർ ആണ് ഇതിലെ പ്രധാന ഭാഗം. 

മോഷൻ സിമുലേറ്റർ, ഓഗ്‌മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി തിയേറ്ററുകൾ, പ്രകാശ ശബ്ദസമന്വയ പ്രദർശനം, ജലധാര, വാനനിരീക്ഷണ സംവിധാനം എന്നിവയാണ് രണ്ടാം ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.

Advertisment