New Update
/sathyam/media/media_files/2025/07/15/arrest-2025-07-15-21-30-49.jpg)
കൊച്ചി:എറണാകുളത്ത് വൻ ലഹരിവേട്ട. രണ്ടിടത്ത് നിന്നായി 48 ഗ്രാം എംഡിഎംഎയും 149.68 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടിയത്.
Advertisment
കണയന്നൂർ താഴത്തെ കുട്ടി വീട്ടിൽ പ്രണവ് (22), പൂണിത്തുറ പ്ലക്കാട്ട് വീട്ടിൽ പ്രശാന്ത് (44) എന്നിവരാണ് പിടിയിലായത്.
പ്രണവിനെ ചേരാനല്ലൂർ ജിഎൽപി സ്‌കൂളിന് സമീപത്ത് നിന്നും പ്രശാന്തിനെ മരടിലെ വെൽ കെയർ ആശുപത്രിക്ക് സമീപത്ത് നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രശാന്ത്, ബെംഗളൂരുവിൽ നേരിട്ട് പോയി എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന പ്രധാനികളിൽ ഒരാളാണെന്ന് പോലീസ് അറിയിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം, നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് (DANSF) സംഘമാണ് പ്രതികളെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us