സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഇന്നത്തെ നിരക്കറിയാം

New Update
fake gold

കൊച്ചി: സ്വര്‍ണവിലയിൽ തുടര്‍ച്ചയായ ഇടിവ്. ഈ മാസത്തെ റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം ഓരോ ദിവസവും വില കുറഞ്ഞു വരികയാണ്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്ന പവന്‍ വില ഇന്നുള്ളത് 46,240 രൂപയില്‍. 

Advertisment

ഇന്നുമാത്രം പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് താഴ്ന്നത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 4,785 രൂപയായി. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 78 രൂപയിലാണ് ഇന്നും വ്യാപാരം.

Advertisment