ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ കു​ടും​ബ​ങ്ങ​ൾ​ക്ക് നേ​രെ ഒരു സംഘം ആളുകളുടെ ആ​ക്ര​മണം: സംഭവം കൊച്ചിയിൽ

കു​മ്പ​ളം കൊ​പ്പ​നാ​ൽ റോ​ഡി​ൽ ഇ​ര​വി​ക്കാ​ട്ട് വീ​ട്ടി​ൽ അ​നീ​ഷ് (37) നെ​യാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

New Update
arrest

പ​ന​ങ്ങാ​ട്: ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ കു​ടും​ബ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മണം ന​ട​ത്തി​യ​വ​രി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി. 

Advertisment

കു​മ്പ​ളം കൊ​പ്പ​നാ​ൽ റോ​ഡി​ൽ ഇ​ര​വി​ക്കാ​ട്ട് വീ​ട്ടി​ൽ അ​നീ​ഷ് (37) നെ​യാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

ക​ഴി​ഞ്ഞ 19ന് ​കു​മ്പ​ള​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ തോ​പ്പും​പ​ടി സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ നേ​ർ​ക്കാ​ണ് ഒ​രു സം​ഘ​മാ​ളു​ക​ൾ അ​ക്ര​മം ന​ട​ത്തി​യ​ത്. 

പ​ന​ങ്ങാ​ട് എ​സ്എ​ച്ച്ഒ വി​പി​ൻ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Advertisment