ഇന്ത്യയിൽ ഇരുചക്രവാഹന ഡിജിറ്റൽ ഇൻഷുറൻസിനായി ഫോണ്‍പേ 65% വളർച്ച കൈവരിച്ചു

New Update
ആര്‍ബിഐ പിഐഡിഎഫ് സ്‌കീമിന് കീഴിൽ 80 ലക്ഷം ഓഫ്‌ലൈൻ വ്യാപാരികളെ ഡിജിറ്റലൈസ് ചെയ്യുന്നത് ഫോണ്‍പേ സാധ്യമാക്കിയിരിക്കുന്നു

കൊച്ചി: കഴിഞ്ഞ 2 വർഷത്തിനിടെ ഇന്ത്യയിൽ ഇരുചക്രവാഹന ഡിജിറ്റൽ ഇൻഷുറൻസിന്റെ 65% വളർച്ചയ്ക്ക് ഫോണ്‍പേ സംഭാവന നൽകിയതായി ഇന്ന് പ്രഖ്യാപിച്ചു. 

Advertisment

ഇന്ത്യൻ ഇൻഷുറൻസ് വ്യവസായത്തിന്റെ പരിണാമത്തിന്റെയും വർദ്ധിച്ചുവരുന്ന ഉപഭോക്തൃ വിശ്വാസത്തിന്റെയും സൂചനയായി, ഇൻഷുറൻസ് വാങ്ങുന്നതിന് ഡിജിറ്റൽ ചാനലുകൾ സ്വീകരിക്കുന്നതിൽ ശ്രദ്ധേയമായ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. 

കമ്പനി 75 ദശലക്ഷത്തിലധികം വാഹന ഇൻഷുറൻസ് ക്വോട്ടുകളും ഇൻഷുറൻസ് ഉൽപ്പന്നങ്ങളിലുടനീളം 400 ദശലക്ഷത്തിലധികം ക്വോട്ടുകളും നൽകിയിരിക്കുന്നു. 

2021 സെപ്റ്റംബർ മുതൽ ഫോണ്‍പേ അതിന്റെ പ്ലാറ്റ്‌ഫോമിൽ ഇൻഷുറൻസ് സൗകര്യം നൽകിതുടങ്ങി, അതിനുശേഷം മൊത്തം 9 ദശലക്ഷത്തിലധികം പോളിസികൾ വിറ്റു, കഴിഞ്ഞ വർഷം മാത്രം 4 ദശലക്ഷത്തിലധികം വിറ്റു. 

ഡിജിറ്റൽ ഇൻഷുറൻസ് വിപണി സിഎജിആര്‍ -യിൽ 24% വളർന്നുകൊണ്ടിരിക്കുന്നതായി കാണുന്നു, ഈ വളർച്ചയുടെ വലിയൊരു ഭാഗം ഫോണ്‍പേയിൽ നിന്നുള്ളതാണ്.  

മോട്ടോർ ഇൻഷുറൻസ് ഉൽപന്നങ്ങളുടെ വിപണിയെ അൽഭുതപ്പെടുന്നവിധത്തിൽ, ഫോണ്‍പേ അടുത്തിടെ ആരോഗ്യ ഇൻഷുറൻസിനായി ഒരു യുണീക് പ്രതിമാസ പ്രീമിയം പ്ലാൻ അവതരിപ്പിച്ചു - ഇത് ഈ ഇൻഡസ്ട്രിയിലെതന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്. 

Advertisment