Advertisment

വീടിനുള്ളില്‍ കയറി മോഷണം, അടിച്ചുമാറ്റിയത് ഏഴ് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍, പ്രതി പിടിയില്‍

വീടിനുള്ളില്‍ കയറി ഏഴ് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍

New Update
shajahan pm

കോട്ടയം: വീടിനുള്ളില്‍ കയറി ഏഴ് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തന്‍വീട്ടില്‍ പി.എം. ഷാജഹാനെ(53)യാണ് ചങ്ങനാശേരി പൊലീസ് പിടികൂടിയത്.

Advertisment

കഴിഞ്ഞ ജൂലൈയില്‍ ചങ്ങനാശേരി പാറേല്‍പള്ളി പ്രദേശത്ത് ഒരു വീട്ടില്‍ നടത്തിയ മോഷണത്തിലാണ് അറസ്റ്റ്. വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് അകത്ത് കയറിയായിരുന്നു മോഷണം.

വജ്രാഭരണങ്ങളടക്കം മോഷ്ടിച്ചു. സ്വര്‍ണ്ണക്കൊന്ത, വള, കമ്മല്‍ തുടങ്ങിയവയും കവര്‍ന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

Advertisment