സംസ്ഥാന സിബിഎസ്ഇ സ്‌കൂൾ കലോത്സവം: തൃശൂർ സഹോദയ മുന്നിൽ; കലോത്സവത്തിന് നാളെ സമാപനം

കലോത്സവം നവംബർ 15 ശനിയാഴ്ച വൈകിട്ട് നാലിന് സമാപിക്കും. സമാപന സമ്മേളനം സിനിമാ താരം കുക്കു പരമേശ്വരൻ ഉദ്ഘാടനം ചെയ്യും.

New Update
0

കോട്ടയം: മരങ്ങാട്ട് പള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്‌കൂളിൽ നടക്കുന്ന സംസ്ഥാന സിബിഎസ്ഇ സ്‌കൂൾ കലോത്സവത്തിൽ തൃശൂർ സഹോദയ മുന്നിൽ.

Advertisment

2

 898 പോയിന്റ് നേടിയാണ് തൃശൂർ സഹോദയ മുന്നേറ്റം തുടരുന്നത്. 867 പോയിന്റുമായി മലബാർ സഹോദയ തൊട്ടു പിന്നിലുണ്ട്.

 845 പോയിന്റുമായി കൊച്ചി സഹോദയയും, 836 പോയിന്റുമായി കൊച്ചി മെട്രോ സഹോദയയും മൂന്നും നാലും സ്ഥാനത്ത് തുടരുകയാണ്. 

3

835 പോയിന്റ് നേടിയ തൃശൂർ സെൻട്രൽ സഹോദയ ആണ് അഞ്ചാം സ്ഥാനത്ത്.

മലബാർ സഹോദയയിലെ കോഴിക്കോട് സിൽവർ ഹിൽസ് സ്‌കൂളാണ് സ്‌കൂളുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 

4

130 പോയിന്റാണ് സിൽവർ ഹിൽസിനുള്ളത്.

78 പോയിന്റുള്ള ചിറ്റിലപ്പള്ളി ഐഇഎസ് പബ്ലിക്ക് സ്‌കൂളാണ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 

5

68 പോയിന്റുള്ള എസ്.എൻ വിദ്യാ ഭവൻ സീനിയർ സെക്കൻഡറി സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്. കലോത്സവം നവംബർ 15 ശനിയാഴ്ച വൈകിട്ട് നാലിന് സമാപിക്കും. സമാപന സമ്മേളനം സിനിമാ താരം കുക്കു പരമേശ്വരൻ ഉദ്ഘാടനം ചെയ്യും.

Advertisment