/sathyam/media/media_files/2025/11/02/untitled-2025-11-02-10-51-06.jpg)
ചങ്ങനാശേരി : മിനി ബാര്‍ ഒരുക്കി മദ്യവില്‍പ്പന നടത്തിയ യുവാവ് എക്‌സൈസ് പിടിയില്‍. 'സെലിബ്രേഷന്‍ സാബു' എന്നു വിളിക്കുന്ന തൃക്കൊടിത്താനം, കണ്ടത്തില്‍പറമ്പ്, ചാര്‍ലി തോമസ് (47)നെയാണ് ചങ്ങനാശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് പാര്‍ട്ടി പിടികൂടിയത്.
അവധി ദിവസങ്ങളും ഡ്രൈ ഡേയും കേന്ദ്രീകരിച്ച് വന്‍ തോതില്‍ മദ്യ വില്‍പ്പനയാണ് യുവാവ് നടത്തിയിരുന്നത്.
204 കുപ്പികളില്‍ നിന്നായി 102 ലിറ്റര്‍ മദ്യം പ്രതിയില്‍ നിന്ന് കണ്ടെടുത്തു. ഹണി ബീ, സിക്‌സര്‍, സെലിബ്രേഷന്‍,ഓള്‍ഡ് ചെഫ്, കൊറിയര്‍ നെപ്പൊളിയന്‍ തുടങ്ങി ഏത് ബ്രാന്‍ഡു കസ്റ്റമര്‍ ആവശ്യപ്പെട്ടാലും പകലെന്നൊ പാതിരാത്രിയെന്നൊ ഇല്ലാതെ കൃത്യമായി എത്തിച്ചു നല്‍കിയിരുന്നു.
മുന്‍പു വളയം കുഴി മോസ്‌കോ ഭാഗത്ത് റബര്‍ കമ്പനികളും അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളും കേന്ദ്രികരിച്ച് വമ്പന്‍ വ്യാജ മദ്യ വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തിയെങ്കിലും മദ്യ ശേഖരം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് ഷാഡോ എക്‌സൈസ് അംഗങ്ങളായ കെ. ഷിജു , പ്രവീണ്‍ കുമാര്‍ എന്നിവര്‍ കമ്പനി സെയില്‍സ് എക്‌സിക്യൂട്ടിവ് എന്ന വ്യാജേന ആഴ്ചകളോളം ഈ ഭാഗത്ത് നടത്തിയ രഹസ്യാന്വേഷണത്തിന് ഒടുവിലാണ് പ്രതി ചാര്‍ളിയുടെ വ്യാജ മദ്യ ഗോഡൗണ്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
400 രൂപയുടെ മദ്യം 550 രൂപ നിരക്കില്‍ ദിവസം 150 കുപ്പിയോളം വിറ്റു വന്നിരുന്നു. റെയിഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷിനൊപ്പം അസ്സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആന്റണി മാത്യു, പ്രിവന്റീവ് ഓഫീസര്‍ രാജേഷ് ആര്‍, ഷിജു. കെ , സിവില്‍ എക്‌സൈസ് ഓഫീസര്‍ രതീഷ്.കെ.നാണു, പ്രവീണ്‍ കുമാര്‍ , കണ്ണന്‍. ജി. നായര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷീബ. ബി, എക്‌സൈസ് ഡ്രൈവര്‍ എസ്. സിയാദ് എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us