/sathyam/media/media_files/2025/11/14/sisu-2025-11-14-19-07-13.jpg)
ജില്ലാ ശിശുക്ഷേമ സമിതിയുടെയും നഗരസഭയുടെയും ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച ജില്ലാതല ശിശുദിനാഘോഷത്തോടനുബന്ധിച്ചു നടന്ന റാലി
കോട്ടയം: നഗരമുണര്‍ത്തിയ വര്‍ണാഭമായ റാലിയോടെ ജില്ലാതല ശിശുദിനാഘോഷം.ജില്ലാ ശിശുക്ഷേമ സമിതിയുടെയും ചങ്ങനാശേരി നഗരസഭയുടെയും ആഭിമുഖ്യത്തില്‍ നടന്ന പരിപാടി കുട്ടികളുടെ പ്രധാനമന്ത്രിയായ കോട്ടയം എം.ഡി. സെമാനാരി എല്‍.പി സ്‌കൂളിലെ ദുആ മറിയം സലാം ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനത്തില്‍ കുട്ടികളുടെ സ്പീക്കര്‍ എം.ഡി. സെമിനാരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നിഷാന്‍ ഷെറഫ് അധ്യക്ഷത വഹിച്ചു.
ശിശുദിന സ്റ്റാമ്പ് നഗരസഭാ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു.
നഗരസഭാ കവാടത്തില്‍ ആരംഭിച്ച ശിശുദിനറാലിയില്‍ കുട്ടികളുടെ പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവരെ തുറന്ന വാഹനത്തില്‍ ആനയിച്ചു. റാലി നഗരസഭാ ടൗണ്‍ ഹാളില്‍ സമാപിച്ചു.
വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ഥികള്‍ക്കും റാലിയില്‍ പങ്കെടുത്ത സ്‌കൂളുകള്‍ക്കും ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ജില്ലാ ശിശുക്ഷേമസമിതി വൈസ് ചെയര്‍മാന്‍ അനന്തനാരായണ റെഡ്ഡി, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷറഫ് പി. ഹംസ, സ്വാഗതസംഘം കണ്‍വീനര്‍ എ.കെ. ഷാജി,നഗരസഭാ ലൈബ്രേറിയന്‍ എന്‍. ശ്രീകുമാര്‍, വിനായക് കെ. വിശ്വം എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us