New Update
/sathyam/media/media_files/2025/10/14/or-kelu-maravanthuruth-inauguration-2025-10-14-14-24-56.jpg)
മറവന്‍തുരുത്ത്: മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ ഐ.എച്ച്.ഡി.പി നഗറിൽ അംബേദ്കർ ഗ്രാമപദ്ധതി പ്രകാരം നടപ്പാക്കിയ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പട്ടികവർഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നാടിന് സമർപ്പിച്ചു.
Advertisment
മറവൻതുരുത്ത് ഐ.എച്ച്.ഡി.പി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സി.കെ ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി .പ്രീതി, വൈസ് പ്രസിഡൻറ് വി .ടി പ്രതാപൻ, ജില്ലാ പഞ്ചായത്ത് അംഗം പി. എസ് പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പ്രവീൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പോൾ തോമസ്, സീമ ബിനു, ബിന്ദു പ്രദീപ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ സാജു ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ അരുൺരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ താജു, മനു സിദ്ധാർത്ഥൻ, എം.ആർ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us