എം.സി റോഡില്‍ മണിപ്പുഴ ജങ്ങ്ഷനു സമീപം കാർ കെ.എസ്‌.ആർ.ടി.സി ബസിലിടിച്ച്‌ അപകടം. അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. പരുക്കേറ്റത് എറണാകുളം സ്വദേശികൾക്ക്

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു ചിങ്ങവനം പോലീസ് പറഞ്ഞു.

New Update
Untitled

കോട്ടയം:  എം.സി റോഡില്‍ മണിപ്പുഴ ജങ്ങ്ഷനു സമീപം കാർ കെ.എസ്‌.ആർ.ടി.സി ബസിലിടിച്ച്‌ അപകടം. അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.

Advertisment

പരുക്കേറ്റ എറണാകുളം സ്വദേശികളായ വിനയ (55), സജി (56) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണു സംഭവം. എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന കാർ എതിരെ വന്ന കോട്ടയം-അടൂർ സൂപ്പർ ഫാസ്‌റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു ചിങ്ങവനം പോലീസ് പറഞ്ഞു. സ്ഥലത്ത് വാഹന ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. റോഡിൽ വീണ ചില്ലുകളും ഓയിലും ഫയർ ഫോഴ്സ് എത്തി കഴുകി മാറ്റി.

Advertisment