New Update
/sathyam/media/media_files/2026/02/05/auto-riksha-accident-2026-02-05-16-42-15.jpg)
പൊൻകുന്നം: ​പി.പി റോഡിൽ ഇളങ്ങുളം ക്ഷേത്രത്തിന് സമീപം ചരക്ക് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞെങ്കിലും വൻ ദുരന്തം ഒഴിവായി. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
​
ഇടിയുടെ ആഘാതത്തിൽ റോഡിൽ മറിഞ്ഞ ഓട്ടോയ്ക്ക് കേടുപാടുകൾ സംഭവിച്ചു. അപകടത്തിന് പിന്നാലെ ലോറി നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു.​ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us