പിഎംജിഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമ്മിക്കുന്ന മുളക്കുളം ഗ്രാമപഞ്ചായത്തിലെ ചെമ്മനംകുന്ന് - മുടക്കാരി പടവ് - പള്ളിക്കുന്ന്, മറ്റപ്പള്ളികുന്ന് മുളക്കുളം റോഡ് ഉദ്ഘാടനം തോമസ് ചാഴികാടന്‍ എംപി നിര്‍വ്വഹിച്ചു

New Update
thomas chazhikadan mp-4

മുളക്കുളം: തോമസ് ചാഴിക്കാടൻ എംപിയുടെ ആവശ്യപ്രകാരം മുളക്കുളം പഞ്ചായത്തിലെ വടക്ക് കിഴക്കൻ മേഖലയിലെ റോഡുകൾ പിഎംജിഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമ്മിക്കുന്ന മുളക്കുളം ഗ്രാമപഞ്ചായത്തിലെ ചെമ്മനംകുന്ന് - മുടക്കാരി പടവ് - പള്ളിക്കുന്ന്, മറ്റപ്പള്ളി കുന്ന് മുളക്കുളം റോഡ് 5.86 കിലോമീറ്റർ അഞ്ചു കോടി 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ്  എംഎൽഎയുടെ അധ്യക്ഷതയിൽ, തോമസ് ചാഴിക്കാടൻ.എംപി ഉദ്ഘാടനം നിർവഹിച്ചു.

Advertisment

thomas chazhikadan mp inauguration

പെരുവ ജംഗ്ഷനിൽ നിന്ന് കുരുവിള അഗസ്തി, ടോമി മ്യാലിൽ, ടി എസ് ശരത്, ജോയി നെഡിയോരം, എം. പി. രാധകൃഷ്ണൻ, എം.എസ് പ്രസന്നൻ. കെ യു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ തോമസ് ചാഴിക്കാടൻ എംപിയെ സ്വീകരിച്ച്, തുറന്ന വാഹനത്തിൽ നിരവധി വാഹനങ്ങളുടെയും ടൂവീലറുടെയും അകമ്പടിയോടെ ഉദ്ഘാടന വേദിയിൽ എത്തിച്ചു.

യോഗത്തിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി സുനിൽ സ്വാഗതം പറഞ്ഞു. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ വാസുദേവൻ നായർ കടുത്തുരുത്തി ബ്ലോക്ക് വൈസ് പ്രസിഡണ്ട് നയന ബിജു, വാർഡ് മെമ്പർമാരായ കെ ആർ സജീവൻ, എ കെ ഗോപാലൻ, എക്സിക്യൂട്ടീവ് എൻജിനീയർ സുമ പി സുരേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, നാട്ടുകാർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ  പങ്കെടുത്തു.

Advertisment