/sathyam/media/media_files/2025/11/14/untitled-2025-11-14-11-33-42.jpg)
കോട്ടയം: വാച്ചര്‍ കയറി പോയ ശേഷമാണ് ഞങ്ങള്‍ തോട്ടത്തിലേക്ക് കയറി പോയത്. പെട്ടന്ന് പുലി മുന്നിലേക്കു വരുകയായിരുന്നു. ഞാന്‍ പേടിച്ചു അലിറി കരഞ്ഞുകൊണ്ട് ഓടി.
ഓട്ടത്തിനിടെ എവിടെയോ തട്ടി വീണു.. വിറച്ചു പോയി ഞാന്‍.. കൊടികുത്തിയില്‍ പുലിയെ മുന്നില്‍ കണ്ട ഭീതിപ്പെടുത്തുന്ന അനുഭവം പറഞ്ഞു തോട്ടം തൊഴിലാളി പ്രമീള.
കുറച്ചു കൂടി മുന്നോട്ടു ഞങ്ങള്‍ നടന്നിരുന്നെങ്കില്‍ പുലി ഞങ്ങളെ പിടിച്ചേനെ. പുലിയെ കണ്ടത് ഓര്‍ത്തെടുത്തു പറയുമ്പോള്‍ പ്രമീളയ്ക്കു വിറയല്‍ വിട്ടുമാറിയിരുന്നില്ല.
മറ്റു തൊഴിലാളികള്‍ എത്തി ബഹളം വെച്ചതോടെ പുലി ഓടി രക്ഷപെടുകയായിരുന്നു.
ഇന്ന് രാവിലെ 7 മണിയോടെ കൊടികുത്തി നാലാം കാട്ടില്‍ ടാപ്പിങ്ങിനു പോയ തൊഴിലാളി പ്രമീളയ്ക്കും ഭര്‍ത്താവ് സുരേഷിനും നേരെയാണ് പുലി ചാടി വന്നത്.
ശാരീരിക അസ്വസ്ഥത അനുഭവപെട്ട പ്രമീളയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us