/sathyam/media/media_files/2025/11/14/tiger-2025-11-14-12-00-08.webp)
കോട്ടയം: കൊടികുത്തിയില്‍ തൊഴിലാളികള്‍ക്ക് നേരെ പുലി ചാടി വീണ സംഭവം കൂടി ഉണ്ടായതോടെ ഭീതിയിലായി ജനങ്ങള്‍. മേഖലയില്‍ പുലിയുടെ സന്നിധ്യം തുടര്‍ച്ചയായതോടെ തൊഴിലാളികളടക്കം ഉറക്കം കെടുത്തുകയാണ്.
ഇന്ന് രാവിലെ 7 മണിയോടെ കൊടികുത്തി നാലാം കാട്ടില്‍ ടാപ്പിങ്ങിനു പോയ തൊഴിലാളി പ്രമീളയ്ക്കു നേരെയാണ് പുലി ചാടി വന്നത്. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് സുരേഷും പ്രമീളയും പുലിയെ കണ്ടതോടെ ഓടി രക്ഷപെടുകയായിരുന്നു.
ശാരീരിക അസ്വസ്ഥത അനുഭവപെട്ട പ്രമീളയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പശുവിന്റെ ജഡം കണ്ട അതേ സ്ഥലത്താണു പുലിയെ തൊഴിലാളികള്‍ നേരില്‍ കണ്ടത്.
ജോലിക്കെത്തിയ മറ്റു തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിക്കാതെ മടങ്ങുകയായിരുന്നു. പുലിയെ പിടികൂടാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണു നാട്ടുകാര്‍.
തോട്ടം കാടു വളര്‍ന്ന അവസ്ഥയിലായിട്ടും മനേജ്‌മെന്റ് നടപടി സ്വീകരിക്കില്ലന്ന ആക്ഷേപം ശക്തമാണ്. നാലു മാസം മുന്‍പ് തൊട്ടടുത്ത പ്രദേശമായ കുറ്റിപ്ലാങ്ങാട് പുലിയെ കണ്ടത് വനപാലകര്‍ സ്ഥിരീകരിച്ചത്. കൊടികുത്തി പരിസണ്‍ കമ്പനി തോട്ടത്തിന്റെ നാലാം കാട്ടിലാണു തിങ്കളാഴ്ച പശുവിന്റെ ജഡം കണ്ടത്.
രണ്ടു രണ്ടു മാസം മുന്‍പ് ഒന്‍പതാം കാട്ടില്‍ പശുവിന്റെ പാതി ഭക്ഷിച്ച നിലയില്‍ ജഡം കണ്ടെത്തിയിരുന്നു. വനപാലകര്‍ നടത്തിയ പരിശോധനയില്‍ പുലിയാണന്ന് തിരിച്ചറിയും തുടര്‍ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
ഇതിനിടെയാണ് തൊഴിലാളികള്‍ക്കു നേരെ ഇന്നു പുലി വന്നത്. സുരക്ഷയൊരുക്കാതെ ഇനിയും ജീവന്‍ പണയംവെച്ച് ജോലി ചെയ്യാനാകില്ലെന്നു തൊഴിലാളികള്‍ പറയുന്നു. നിരവധി തവണ ആശങ്ക വനം വകുപ്പിനെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. പുലിയെ പിടിക്കാന്‍ വനം വകുപ്പ് നടപടിയെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us