കോട്ടയം ജില്ലയിൽ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നത് 91 കേന്ദ്രങ്ങളില്‍

ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളുടെ പത്രിക ജില്ലാ കളക്ടര്‍ക്ക് നല്‍കണം.

New Update
election

കോട്ടയം: തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ നാമനിര്‍ദേശ പത്രികകള്‍ 91 കേന്ദ്രങ്ങളിലാണ് സ്വീകരിക്കുന്നത്.

Advertisment

അതത് നിയോജക മണ്ഡലത്തിന്റെ  വരണാധികാരിക്കാണ് പത്രികള്‍ നല്‍കേണ്ടത്. 

ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളുടെ പത്രിക ജില്ലാ കളക്ടര്‍ക്ക് നല്‍കണം.

ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നാലു മുനിസിപ്പാലിറ്റികളിലും ഒന്നു വീതം റിട്ടേണിംഗ് ഓഫീസര്‍മാരാണുള്ളത്. കോട്ടയം, ചങ്ങനാശേരി മുനിസിപ്പാലിറ്റികളില്‍ രണ്ടു റിട്ടേണിംഗ് ഓഫീസര്‍മാരുണ്ട്.

Advertisment