വാട്ടർ അതോറിറ്റി കടുത്തുരുത്തി ഡിവിഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി. മുഖ്യപ്രഭാഷണം നടത്തി.

New Update
roshi

കേരള വാട്ടർ അതോറിറ്റി കടുത്തുരുത്തി ഡിവിഷൻ ഓഫീസിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

കോട്ടയം:   വാട്ടർ അതോറിറ്റിയുടെ കടുത്തുരുത്തി ഡിവിഷൻ ഓഫീസ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

Advertisment

ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. 

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.

അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി. മുഖ്യപ്രഭാഷണം നടത്തി.  

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജോൺസൺ കൊട്ടുകാപ്പളളി, രാജു ജോൺ ചിറ്റേത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ബി. സ്മിത, ടി.കെ. വാസുദേവൻ നായർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രുതി ദാസ്, നയനാ ബിജു, കടുത്തുരുത്തി ഗ്രാമപഞ്ചായത്തംഗം രശ്മി വിനോദ്, ന്യുനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് , വാട്ടർ അതോറിറ്റി ദക്ഷിണമേഖല ചീഫ് എൻജിനീയർ സുരജാ നായർ, കടുത്തുരുത്തി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചീനിയർ എസ്. സോണിക, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. എം. മാത്യു ഉഴവൂർ, പി.ജി. ത്രിഗുണസെൻ, ജെയിംസ് പുല്ലാപ്പളളി, മാഞ്ഞൂർ മോഹൻകുമാർ, അശ്വന്ത് മാമലശ്ശേരി,  പാപ്പച്ചൻ വാഴയിൽ, ടോമി മ്യാലിൽ, സി.എം. ജോസഫ്, ഷോണി പി. ജേക്കബ്, കെ. എസ്. അനിൽ രീജ്, ടി.ഡി. ജോസ്കുട്ടി, കെ.എൻ. ഷൈലേന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.

Advertisment