/sathyam/media/media_files/2025/10/02/cross-2025-10-02-12-01-44.jpg)
കുറവിലങ്ങാട്: കുറവിലങ്ങാട് യുവജനമഹാസംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു. ആയിരങ്ങൾ പങ്കെടുക്കുന്ന സംഗമം നാളെ നടക്കും.
എസ്എംവൈഎം യൂണിറ്റ് സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് ഇടവകയിലെ യുവജനങ്ങളൊന്നാകെ പങ്കെടുക്കുന്ന മഹാസംഗമം നടക്കുന്നത്. നാളെ മൂന്നിന് വിശുദ്ധ കുർബാനയോടെയാണ് സംഗമത്തിന് തുടക്കമാകുക.
തുടർന്ന് മാർത്തോമ്മാ നസ്രാണി ഭവനിൽ നടക്കുന്ന മഹസംഗമം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് ഉദ്ഘാടനം ചെയ്യും.
എസ്എംവൈഎം യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ തോമസ് അധ്യക്ഷത വഹിക്കും.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി അനുഗ്രഹപ്രഭാഷണവും ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ ആമുഖപ്രഭാഷണവും നടത്തും.
സമുദായശക്തീകരണ പദ്ധതികൾ സീനിയർ അസി.വികാരി ഫാ. ജോസഫ് മണിയഞ്ചിറ വിശദീകരിക്കും.
എസ്എംവൈഎം രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപത പ്രസിഡന്റ് ആൽവിൻ സോണി, ഇടവക കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, എസ്എംവൈഎം യുണിറ്റ് പ്രസിഡന്റ് അമല കോച്ചേരി എന്നിവർ പ്രസംഗിക്കും.
എസ്എംവൈഎം നേതൃത്വത്തിൽ മുൻകൂട്ടി രജിസ്‌ട്രേഷൻ നടത്തിയവരും സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തുന്നവരുമായ ഇടവകയിലെ യുവജനങ്ങൾക്കുമാത്രമാണ് സംഗമത്തിൽ പ്രവേശനം നൽകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us