സുഹൃത്തുക്കളോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാറുമായി കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥി മരിച്ചു; സംഭവം കൊടുവള്ളിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ആദിലിനൊപ്പം രണ്ട് സുഹൃത്തുക്കളും സ്കൂട്ടറിലുണ്ടായിരുന്നു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
adil nizar

കോഴിക്കോട്: കൊടുവള്ളിയിൽ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. നെല്ലാങ്കണ്ടി ആനപ്പാറ കണ്ടാലമ്മല്‍ നിസാറിന്റെ മകന്‍ ആദില്‍ (14) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നെല്ലാങ്കണ്ടി പെട്രോള്‍ പമ്പിന് മുന്‍വശത്തായിരുന്നു അപകടം.

Advertisment

 പെട്രോള്‍ പമ്പില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ സ്‌കൂട്ടറും താമരശ്ശേരി ഭാഗത്ത് നിന്ന് വന്ന ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ആദിലിനൊപ്പം രണ്ട് സുഹൃത്തുക്കളും സ്കൂട്ടറിലുണ്ടായിരുന്നു. ഇവര്‍ ചികിത്സയിലാണ്.

Advertisment