New Update
/sathyam/media/media_files/zjFdZiy4ryWWinuNRw9u.jpg)
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 14 വയസുകാരനായ ഫറോക് സ്വദേശി മരിച്ചു.14കാരനായ മൃദുൽ ആണ് മരിച്ചത്. ജൂൺ 24 മുതൽ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Advertisment
രാമനാട്ടുകരയിലുള്ള അച്ഛൻ കുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടായത്. കോരളത്തിൽ മൂന്ന് കുട്ടികളാണ് രണ്ട് മാസത്തിനുള്ളിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്നത്.
നെയ്‌ഗ്ലേരിയ ഫൗളറി അഥവാ ബ്രെയിൻ ഈറ്റിങ് അമീബ മൂലമുണ്ടാകുന്ന അപൂർവ അണുബാധയായ പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം) ബാധിച്ചാണ് കേരളത്തിൽ മൂന്ന് കുട്ടികൾ മരണപ്പെട്ടത്. മുമ്പും അപൂർവവും മാരകവുമായ ഈ അണുബാധ നിരവധി ജീവനുകൾ അപഹരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us