New Update
/sathyam/media/media_files/qCKhPQEcLP9Ln5n10Ey0.jpg)
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ 13കാരി ദക്ഷിണയുടെ മരണം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. ജൂണ്‍ 12നാണു കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകള്‍ ദക്ഷിണ മരിച്ചത്. പരിശോധനാഫലം വന്നപ്പോഴാണു രോഗം സ്ഥിരീകരിച്ചത്.
Advertisment
തലവേദനയും ഛര്‍ദിയും ബാധിച്ചു കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണു കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യം മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
സ്‌കൂളില്‍നിന്നു മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്തു കുട്ടി സ്വിമ്മിങ് പൂളില്‍ കുളിച്ചിരുന്നു. ഇതാണു രോഗബാധയ്ക്ക് കാരണമെന്നാണു പ്രാഥമിക നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us