ഒറിജിനൽ നോട്ടിനൊപ്പം വ്യാജ നോട്ടുകൾ ചേർത്ത് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുന്നത് സ്ഥിരം പരിപാടി, കള്ളനോട്ട് കൈമാറ്റം താമരശ്ശേരി നരിക്കുനി ഭാഗങ്ങൾ കേന്ദ്രീകരിച്ച്; കള്ളനോട്ട് വിതരണ സംഘത്തിലെ നാലുപേർ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
G

കോഴിക്കോട്: കള്ളനോട്ട് വിതരണ സംഘത്തിലെ നാലുപേർ അറസ്റ്റിൽ. ഒറിജിനൽ നോട്ടിനൊപ്പം വ്യാജ നോട്ടുകൾ ചേർത്ത് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുന്ന സംഘമാണ് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്.

Advertisment

കൊടുവള്ളി കത്തറമ്മൽ വലിയപറമ്പ് സ്വദേശി മുർഷിദ്, ആവിലോറ സ്വദേശി മുഹമ്മദ് ഷഫീഖ്, താമരശ്ശേരി അമ്പായകുന്നുമ്മൽ മുഹമ്മദ് ഇയാസ്, മണ്ണാർക്കാട് സ്വദേശി ഹുസ്ന എന്നിവരാണ് പിടിയിലായത്.

താമരശ്ശേരി നരിക്കുനി ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഈ സംഘം വ്യാജ നോട്ടുകൾ കൈമാറുന്നത്.

Advertisment