/sathyam/media/media_files/G76mhIpVywVY7uqdJUCQ.jpg)
കോഴിക്കോട്: ദേശീയപാത നിര്‍മാണത്തിനുള്ള കമ്പികള്‍ മോഷ്ടിച്ച അഞ്ച് അസം സ്വദേശികള്‍ പിടിയില്‍. പന്തീരാങ്കാവ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അസം ബാര്‍ പേട്ട സ്വദേശികളായ രഹന കാത്തുന്‍, ഐനാല്‍ അലി, മൊയിനല്‍ അലി, ജോയനല്‍ അലി, മിലന്‍ അലി എന്നിവരാണ് പൊലീസ് പിടിയിലായത്.
ദേശീയപാതാ നിര്‍മാണക്കരാര്‍ കമ്പനിയായ കെ.എം.സി.യുടെ ഉപകരാറുകാരായ ജെ.എ.എഫ്.എഫ്. ലിമിറ്റഡിന്റെ വര്‍ക്ക് ഷെഡ്ഡില്‍ കൂട്ടിയിട്ട കമ്പികളാണ് ഇവര്‍ മോഷ്ടിച്ചത്.
ഒമ്പത് ലക്ഷം രൂപയുടെ കമ്പികളാണ് മോഷ്ടിച്ചത്. കൂടത്തുംപാറയ്ക്ക് സമീപമുള്ള വര്‍ക്ക്ഷെഡ്ഡില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ കമ്പി മോഷണം നടത്തുകയായിരുന്ന രണ്ടു പേരെ സെക്യൂരിറ്റി ജീവനക്കാരാണ് പന്തീരാങ്കാവ് പൊലീസില്‍ ഏല്‍പ്പിച്ചത്.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലിനുശേഷമാണ് മൂന്നുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ പല സ്ഥലങ്ങളിലായി വാടകയ്ക്ക് താമസിച്ച് മോഷണം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us