New Update
/sathyam/media/media_files/QDUuG8YnmGNBMqigso10.jpg)
കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം ടിപ്പർ ലോറിയിലിടിച്ച് സ്വകാര്യബസ് മറിഞ്ഞു. അപകടത്തില്‍ 56 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Advertisment
ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. രാവിലെ എട്ടുമണിയോടെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് സമീപമാണ് അപകടം ഉണ്ടായത്.
കോഴിക്കോടേക്ക് വരികയായിരുന്ന കനിക ബസും കൊയിലാണ്ടിക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് മറിഞ്ഞു. പൊലീസും നാട്ടുകാരും ഫയർ ഫോഴ്‌സും എത്തി ബസിൽ നിന്നും ആളുകളെ പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us