നാദാപുരത്ത് കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു; 23കാരിയുടെ മരണം ചികിത്സയിലിരിക്കെ

New Update
H

കോഴിക്കോട്: നാദാപുരത്ത് കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മൽ ശ്രീലിമ (23) ആണ് മരിച്ചത്.

Advertisment

കൈവേലി ടൗണിനടുത്തു താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെ കുളിമുറിയിലാണ് വ്യാഴാഴ്ച വൈകീട്ട് ശ്രീലിമയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിലായിരുന്ന യുവതി ഇന്ന് വൈകീട്ടോടെ മരിച്ചു. ടീച്ചർ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ ശേഷം പിഎസ്‍സി പരീക്ഷാ പരിശീലനത്തിലായിരുന്നു ശ്രീലിമ.

Advertisment